വിവാഹസത്ക്കാരത്തിനിടെ ഒരു ചിക്കൻ പീസ് ചോദിച്ചു കലി കയറിയ വിളമ്പുകാരൻ യുവാവിനെ കുത്തിക്കൊന്നു

  • Home-FINAL
  • India
  • വിവാഹസത്ക്കാരത്തിനിടെ ഒരു ചിക്കൻ പീസ് ചോദിച്ചു കലി കയറിയ വിളമ്പുകാരൻ യുവാവിനെ കുത്തിക്കൊന്നു

വിവാഹസത്ക്കാരത്തിനിടെ ഒരു ചിക്കൻ പീസ് ചോദിച്ചു കലി കയറിയ വിളമ്പുകാരൻ യുവാവിനെ കുത്തിക്കൊന്നു


വിവാഹ സത്കാരത്തിനിടെ ഒരു കഷ്ണം ഇറച്ചി അധികമായി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. യരഗാട്ടി താലൂക്ക് സ്വദേശി വിനോദ് മലഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്.

സുഹൃത്ത് അഭിഷേക് കോപ്പഡിന്റെ വിവാഹ സത്കാര വേദിയിലായിരുന്നു സംഭവം. അഭിഷേകിന്റെ ഫാമിലായിരുന്നു സത്കാരം. ആഹാരം കഴിക്കുന്നതിനിടെ ഇറച്ചിക്കറി വിളമ്പുന്ന ആളോട് വിനോദ് ഒരു കഷ്ണം ഇറച്ചി കൂടി ചോദിച്ചു. കറി കുറച്ചാണ് നൽകിയതെന്നും പറഞ്ഞു. ഇതാണ് വിളമ്പുകാരനായ വിറ്റാൽ ഹരുഗോപ്പിനെ പ്രകോപിപ്പിച്ചത്. തർക്കം അടിപിടിയിലും കൊലപാതകത്തിലും അവസാനിക്കുകയായിരുന്നു. തുടർന്ന് ഉള്ളി അരിയുകയായിരുന്ന കത്തി ഉപയോഗിച്ച് വിറ്റാൽ വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിനോദ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

Leave A Comment