ബെംഗളൂരു: രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനു വിരാമമിട്ട് പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിച്ച് രോഹൻ ബൊപ്പണ്ണ. പുരുഷ ഗ്രാൻസ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരം, ഡബിൾസ് ടെന്നിസിൽ പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരം എന്നീ റെക്കോർഡുകൾ നേടി. ”നിങ്ങളുടെ ജീവിതത്തിന് അർഥം നൽകിയ ഒന്നിനോട് എങ്ങനെയാണ് വിടപറയുന്നത്? 20 അവിസ്മരണീയമായ വർഷത്തെ യാത്രയ്ക്കു ശേഷം, സമയമായി… ഞാൻ ഔദ്യോഗികമായി എന്റെ റാക്കറ്റ് താഴെവയ്ക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഓരോ തവണയും കോർട്ടിൽ കാലുകുത്തുമ്പോൾ ആ പതാകയ്ക്കും, ആ വികാരത്തിനും, ആ അഭിമാനത്തിനും വേണ്ടിയാണ് ഞാൻ കളിച്ചത്.”- ‘ വികാരഭരിതമായ വിരമിക്കൽ പ്രഖ്യാപനത്തിൽ ബൊപ്പണ്ണ കുറിച്ചു.

