സ്വർണവിലയിൽ വൻവർദ്ധനവ്; പവന് 2,320 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പവന് 2,320 രൂപ കൂടി. പവന് 1,20,800 രൂപയും ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കംമുതൽക്കേ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളായിരുന്നു സംഭവിച്ചിരുന്നത്. ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇറാനുമായുള്ള രാഷ്ട്രീയ […]




