Business

വിമാനത്തിൽ നിന്ന് മോഷണമടക്കം കുറ്റങ്ങൾ; 1000 ജീവനക്കാരെ പുറത്താക്കിയെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി: മോഷണമടക്കം കുറ്റങ്ങൾ ചെയ്യുകയും അച്ചടക്കം പാലിക്കാതിരിക്കുകയും ചെയ്ത ആയിരത്തോളം ജീവനക്കാരെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പിരിച്ചുവിട്ടതായി എയർ ഇന്ത്യാ സി.ഇ.ഒ കാംബെൽ വിൽസൺ . വിമാനത്തിൽ നിന്ന് സാധനങ്ങൾ കടത്തൽ, അധിക ലഗേജ് കയറ്റൽ തുടങ്ങിയവയാണ് അച്ചടക്ക ലംഘനമായി കണക്കാക്കിയ കുറ്റങ്ങൾ. സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറയ്‌ക്കൽ നടപടികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള യോഗത്തിലാണ് സി.ഇ.ഒയുടെ വെളിപ്പെടുത്തൽ. 4000 ജീവനക്കാർ എംപ്ലോയി ലീഷർ ട്രാവൽ (ഇ.എൽ.ടി) സംവിധാനം ദുരുപയോഗം ചെയ്‌തു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ […]
Read More

സ്വർണവിലയിൽ വൻവർദ്ധനവ്; പവന് 2,​320 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പവന് 2,320 രൂപ കൂടി. പവന് 1,20,800 രൂപയും ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കംമുതൽക്കേ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാ​റ്റങ്ങളായിരുന്നു സംഭവിച്ചിരുന്നത്. ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇറാനുമായുള്ള രാഷ്ട്രീയ […]
Read More

സി.ജെ റോയ് നേരത്തെ തന്നെ ആത്മഹത്യക്കൊരുങ്ങിയോ?;കുറിപ്പ് ലഭിച്ചതായി വിവരം

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയ്‌ സ്വയം ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. റോയിയുടെ ആത്മഹത്യക്കുറിപ്പ് എന്ന നിലയിലുള്ള വിവരങ്ങൾ ഡയറിയിലുണ്ടെന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.കേന്ദ്ര ഏജൻസികളുടെ റെയ്‌‌ഡ് ബംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് കോർപറേറ്റ് ഓഫീസിൽ നടക്കവെയായിരുന്നു അദ്ദേഹത്തിന്റെ മരണം. തോക്കുപയോഗിച്ച് സ്വയം നെഞ്ചിലേക്ക് നിറയൊഴിച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്. സംഭവത്തിലെ അന്വേഷണം നടക്കുന്നതിനിടെ റോയ് ആത്മഹത്യ ചെയ്യുന്നതിന് മുൻപുതന്നെ തീരുമാനിച്ചിരുന്നതായി സംശയം ഉയർന്നിരിക്കുകയാണ്. റോയ് എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചെന്നാണ് സൂചന. ആദായ […]
Read More

കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന്; മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ ഐ​ടി റെ​യ്ഡി​നി​ടെ സ്വ​യം വെ​ടി​യു​തി​ർ​ത്ത് അ​ന്ത​രി​ച്ച കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. സ​ഹോ​ദ​ര​ൻറെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന കോ​റ​മം​ഗ​ല​യി​ലാ​യി​രി​ക്കും സം​സ്കാ​രം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ബെം​ഗ​ളൂ​രു ബോ​റിം​ഗ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം കോ​റ​മം​ഗ​ല​യി​ലെ​ത്തി​ക്കും. സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു​വി​ൻറെ വീ​ട്ടി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്നാ​കും സം​സ്കാ​രം. ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ട്ടി കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ടി.​ജെ. ജോ​സ​ഫ് പോ​ലീ​സി​ൽ പ​രാ​തി […]
Read More

സാധാരണക്കാരനില്‍ നിന്ന് കോടീശ്വരനായി മാറിയ അത്ഭുത കഥ ; ഗൾഫിലടക്കം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സി.ജെ റോയി ബില്‍ഡറായി മാറിയ ജീവിതം

ബംഗളൂരു: വെറും 20 വർഷം കൊണ്ട് റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ അതികായനായി മാറിയയാളായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയി. ബംഗളൂരുവിലെ സ്വന്തം കോര്‍പ്പറേറ്റ് ഓഫീസില്‍ സ്വയം വെടിയുതിര്‍ത്ത് അദ്ദേഹം മരിച്ചുവെന്ന വാര്‍ത്ത ബിസിനസ് ലോകം അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്. സജീവമായി തന്നെ നില്‍ക്കുമ്പോഴാണ് 56കാരന്റെ അപ്രതീക്ഷിത വിയോഗം. ഒരു സാധാരണക്കാരനായി തുടങ്ങി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സ്വന്തം പേര് എഴുതിചേര്‍ക്കാന്‍ റോയിക്ക് കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല ബ ഗള്‍ഫിലും അദ്ദേഹത്തിൻ്റെ സാമ്രാജ്യം വളർന്നു. വന്‍ നിക്ഷേപങ്ങളാണ് റിയല്‍ […]
Read More

കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഇ.ഡി റെയ്ഡിനിടെ സ്വയം ജീവനൊടുക്കി

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഇ.ഡി റെയ്ഡിനിടെ സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ റിച്ച്‌മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ വച്ചാണ് സംഭവം. 56 വയസായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടേററ്റ് (ഇഡി) റെയ്‌ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. നേരത്തെയും അദ്ദേഹത്തിന്റെ ഓഫീസിൽ ആദായ നികുതി റെയ്‌ഡ് നടന്നിരുന്നു ഇന്നും റെയ്‌ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. സംഭവം നടന്നയുടൻ അദ്ദേഹത്തെ എച്ച്‌എസ്‌ആർ ലെയൗട്ടിലുള്ള നാരായണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊച്ചി സ്വദേശിയാണ് സി.ജെ […]
Read More

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളി മരിച്ചു

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളി മരിച്ചു കൊച്ചി: പരിശീലന പറക്കലിനിടെ കാനഡയിൽ വിമാന അപകടത്തിൽ മലയാളി മരിച്ചു. തൃപ്പുണിത്തുറ സ്വദേശിയായ ശ്രീഹരി സുകേഷാണ് മരിച്ചത്. വിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ചൊവ്വാഴ്ചയായിരുന്നു അപകടമെങ്കിലും ബന്ധുക്കൾക്ക് വിവരം ലഭിച്ചത് ഇന്നലെയാണ്.
Read More