ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് ഡിവൈ.എസ്.പി അന്വേഷിക്കും
നിലമ്പൂർ: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പൊലീസ് ഉദ‍്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ മമ്പാട് പുള്ളിപ്പാടം പ്ലാമൂട്ടിൽ ഫിലിപ്പ് മമ്പാടിന് (49) എതിരായ കേസ് നിലമ്പൂർ ഡിവൈ.എസ്.പി കെ.വി. ലത്തീഫ് അന്വേഷിക്കും. മുൻ പൊലീസ് ഉദ‍്യോഗസ്ഥൻ ആയതിനാലാണ് നിലമ്പൂർ ഇൻസ്പെക്ടർ അന്വേഷിച്ചിരുന്ന കേസ് ഡിവൈ.എസ്.പി അന്വേഷിക്കുന്നത്. ആവശ‍്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ സെപ്റ്റംബറിലാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ മാനസിക പിന്തുണയും കൗൺസിലിങ്ങും നൽകുന്നതിനായി മാതാപിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചത്. ഇതിനിടെയാണ് മോട്ടിവേഷൻ ക്ലാസിനെന്ന് പറഞ്ഞ് […]








