India

FIFA bans India U-17 World Cup 2022

ഇന്ത്യയെ വിലക്കി ഫിഫ; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (AIFF) ഫിഫയുടെ വിലക്ക്. എഐഎഫ്എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമാണ് വിലക്കിന് കാരണമായതെന്ന് ഫിഫ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. എഐഎഫ്എഫിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങൾ റദ്ദാക്കുകയും ദൈനംദിന കാര്യങ്ങളുടെ പൂർണ്ണ നിയന്ത്രണം എഐഎഫ്എഫ് വീണ്ടെടുക്കുകയും ചെയ്യുന്നതിനായി അഡ്മിനിസ്ട്രേറ്റർമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ഇതിന്റെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സസ്പെൻഷൻ പിൻവലിക്കുമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്. ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ 2022 ഒക്ടോബറില്‍ നടക്കേണ്ട അണ്ടര്‍ 17 വനിതാ […]
Read More

രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനം: ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാജ്യത്തിന്റെ ഐതിഹാസിക ദിനം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെന്നും പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തും മുമ്പ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അര്‍പ്പിച്ചു.അതേസമയം ചെങ്കോട്ട കനത്ത സുരക്ഷയിലാണ്. സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത് പതിനായിരം പോലീസ് ഉദ്യോഗസ്ഥരെയാണ്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി എത്തിയത് ത്രിവര്‍ണ്ണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ്.
Read More

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷ ദിനം: രാഷ്‌ട്രപതി

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ലോകത്ത് എവിടെയുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആഘോഷിക്കാനുള്ള ദിവസമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കൊളോണിയല്‍ ഭരണാധിപന്മാരുടെ ചങ്ങലകളില്‍നിന്ന് മോചിതരായി ജനത സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ തീരുമാനിച്ച ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ദിവസമാണത്. രാഷ്ട്രപതിയായശേഷം രാജ്യത്തിന് ആദ്യ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ ജനാധിപത്യ ഭാവിയില്‍ പല ലോകനേതാക്കളും വിദഗ്ധരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, എല്ലാ ആശങ്കയും അസ്ഥാനത്താണെന്ന് ഇന്ത്യക്കാര്‍ ലോകത്തിന് തെളിയിച്ചുകൊടുത്തു. ഇന്ത്യ റിപ്പബ്ലിക്കായ ഘട്ടത്തില്‍ത്തന്നെ സ്ത്രീകള്‍ക്കടക്കം എല്ലാവര്‍ക്കും വോട്ടവകാശം ഉറപ്പാക്കി മാതൃകയായി. […]
Read More

ബി എം സി ന്യൂസ് ലൈവിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിന ആശംസകൾ. 

ബി എം സി ന്യൂസ് ലൈവിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിന ആശംസകൾ! BMC News Portal BMC News Live- Facebook and YouTube
Read More