India

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നുള്ള രാജി. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗുലാം നബി ആസാദ് പ്രചാരണ വിഭാഗം ചെയര്‍മാനം സ്ഥാനമൊഴിഞ്ഞത്. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഗുലാം നബി […]
Read More

ഇന്ത്യയിൽ 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു.അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ […]
Read More

യുഎഇ യില്‍ 180 ദിവസം വരെ താമസിക്കാന്‍ ഓണ്‍ അറൈവല്‍ വിസ; ഇന്ത്യക്കാർക്കും ചില ഘട്ടങ്ങളിൽ ഓണ്‍ അറൈവല്‍ വിസ

യുഎഇ സന്ദര്‍ശിക്കാന്‍ 73 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാവുന്നത്. ദുബൈയിലെ താമസകാര്യ വകുപ്പും (General Directorate of Residency and Foreigners Affairs – GDRFA) യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ വിമാനക്കനികളും നല്‍കുന്ന വിവരങ്ങള്‍ പ്രകാരം വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 14 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 30 ദിവസം കാലാവധിയുള്ള വിസ 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിലവില്‍ യുഎഇ 30 […]
Read More

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിനും അനഘയ്ക്കും.

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതു എഴുതിയ ചേക്കുട്ടി എന്ന പുസ്തകത്തിനാണ് മികച്ച ബാല സാഹിത്യത്തിനുള്ള പുരസ്‌കാരം. അനഘ ജെ കോലാത്ത് യുവ സാഹിത്യ പുരസ്‌കാരം സ്വന്തമാക്കി. മെഴുകുതിരിക്ക് സ്വന്തം തിപ്പെട്ടി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. ഫലകവും 50000 രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.
Read More

ഇന്ത്യിയിൽ ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം.

ടോൾ പ്ലാസകളും ഫാസ്റ്റ് ടാഗും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും.പുതിയ ടോൾ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.രണ്ട് ഉപാധികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ടോൾ പ്ലാസയ്‌ക്കൊപ്പം ഫാസ്ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വർഷത്തിൽ തന്നെ […]
Read More

ലോകക്കപ്പ്: ഖത്തറിലേക്കും യു എ ഇ യിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ.

ദോഹയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകുക.ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. ഇന്ത്യന്‍ പ്രാദേശിക സമയം വൈകുന്നേരം 6.45ന് മുംബൈയില്‍ എത്തും. 920 റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ 2023 മാര്‍ച്ച് 19 വരെ ബുക്കിങ് ലഭ്യമാണെന്ന് എയര്‍ലൈന്റെ […]
Read More

ആയുധങ്ങളുമായി മഹാരാഷ്ട്ര തീരത്ത് കണ്ടെത്തിയ ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്

എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്.ഓസ്‌ട്രേലിയയിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്നും മസ്‌കറ്റില്‍ നിന്ന് യൂറോപ്പിലേക്ക് പോകുകയായിരുന്നെന്നും ഫഡ്‌നാവിസ് പറഞ്ഞു വേലിയേറ്റത്തെ തുടര്‍ന്ന് ബോട്ട് അപകടത്തില്‍പ്പെടുകയും റായ്ഗഡ് തീരത്തേക്ക് ഒഴുകിയെത്തുകയുമായിരുന്നു. ഭീകരഭീഷണി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോട്ടില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ തീരദേശങ്ങളിലും റായ്ഗഡ് ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ആളില്ലാതെ ബോട്ട് കണ്ടെത്തിയത്. എകെ […]
Read More

മഹാരാഷ്ട്രതീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി : അതീവ ജാഗ്രതാ നിർദ്ദേശം

മഹാരാഷ്ട്രതീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. റായ്ഗഢ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ബോട്ട് കണ്ടെത്തിയത്.എ.കെ 47 തോക്കുകളും തിരകളും മറ്റ് സ്ഫോടകവസ്തുക്കളും ബോട്ടിലുണ്ടായിരുന്നു. ഉപേക്ഷിക്കപ്പെട്ടനിലയിലാണ് ബോട്ട് കണ്ടെത്തിയത്. ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആസ്ട്രേലിയന്‍ നിര്‍മ്മിത ബോട്ടാണിതെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ബോട്ട് ഹരഹരേശ്വര ബീച്ചിന് സമീപത്തേക്ക് എത്തുമ്ബോള്‍ കോസ്റ്റ്ഗാര്‍ഡിനെ വിവരമറിയിച്ചിരുന്നില്ല. മുംബൈയില്‍ നിന്നും 200 കിലോമീറ്ററും പൂണെയില്‍ നിന്നും 170 കിലോമീറ്ററും അകലെയാണ് ബോട്ട് കണ്ടെത്തിയത്.ബോട്ട് കണ്ടെത്തിയ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്ന് […]
Read More

പ്രവാസികളെ ആകര്‍ഷിക്കുന്ന ലോകത്തെ ആറു വന്‍നഗരങ്ങളുടെ പട്ടികയില്‍ ബാംഗ്ലൂരും.

ബാംഗ്ലൂര്‍: പ്രവാസികളെ ആകര്‍ഷിക്കുന്ന ലോകത്തെ ആറു വന്‍നഗരങ്ങളുടെ പട്ടികയില്‍ ബാംഗ്ലൂരും.ബ്ലൂംസ്ബര്‍ഗിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രവാസികള്‍ ജോലിക്കും മറ്റുമായി എത്താന്‍ ആഗ്രഹിക്കുന്ന നഗരമായി ബാംഗ്ലൂരു മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ക്വാലാലംപുര്‍, ലിസ്ബണ്‍, ദുബൈ, ബാംഗ്ലൂര്‍, മെക്‌സികോ സിറ്റി, റിയോ ഡേ ജനീറോ എന്നിവയാണ് ലോകത്ത് പ്രവാസികളുടെ മറ്റ് ഇഷ്ടനഗരങ്ങള്‍. ഏറ്റവും വേഗത്തില്‍ വളരുന്ന ലോകത്തെ ഐ.ടി ഹബ്ബുകളിലൊന്നാണ് ബാംഗ്ലൂര്‍. ഇവിടെ ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളും ഐ.ടി സ്ഥാപനങ്ങളുമാണ് ഉള്ളത്. മിക്കവയും വിദേശകമ്പനികളാണ്. ഇതിനാല്‍ നഗരത്തില്‍ വിദേശനിക്ഷേപം ഏറെയാണ്. ബംഗളൂരുവിന്റെ 2020 […]
Read More

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം; 8 യൂട്യൂബ് ചാനലുകൾ നിരോധിച്ചു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകൾ കേന്ദ്രം നിരോധിച്ചു. ഒരു പാക്ക് ചാനലും, 7 ഇന്ത്യൻ ചാനലുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. മതപരമായ നിർമിതികൾ പൊളിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു എന്നതുപോലുള്ള വ്യാജ വാർത്തകൾ ഇവർ നൽകിയതായി കണ്ടെത്തി. 2021ലെ ഐ ടി നിയമങ്ങൾ പ്രകാരമാണ് നടപടി. എട്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ […]
Read More