മദ്യനയക്കേസിൽ കെജ്‌രിവാളിനും സിസോദിയയ്‌ക്കും എതിരെ തെളിവില്ല, കുറ്റവിമുക്തരാക്കി കോടതി, രൂക്ഷവിമർശനം

  • Home-FINAL
  • India
  • മദ്യനയക്കേസിൽ കെജ്‌രിവാളിനും സിസോദിയയ്‌ക്കും എതിരെ തെളിവില്ല, കുറ്റവിമുക്തരാക്കി കോടതി, രൂക്ഷവിമർശനം

മദ്യനയക്കേസിൽ കെജ്‌രിവാളിനും സിസോദിയയ്‌ക്കും എതിരെ തെളിവില്ല, കുറ്റവിമുക്തരാക്കി കോടതി, രൂക്ഷവിമർശനം


ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു.

അന്വേഷണം നടത്തിയ സിബിഐയ്ക്കെതിരെ കോടതി രൂക്ഷവിമർശനമാണ ്ഉന്നയിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ഏജൻസിയായ സിബിഐക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. പ്രതികൾക്കെതിരെ വിചാരണ തുടങ്ങുന്നതിന് മുൻപുതന്നെ തെളിവുകളുടെ അഭാവത്തിൽ എല്ലാവരെയും വിട്ടയച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

Leave A Comment