സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും; ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിഞ്ഞു

  • Home-FINAL
  • India
  • സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും; ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിഞ്ഞു

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും; ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിഞ്ഞു


ചണ്ഡീഗഡ്: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി. രാജ തുടരും. പ്രായപരിധി കർശനമാക്കിയ പാർട്ടി കോൺഗ്രസിലാണ് രാജയ്ക്ക് ഇളവ് നൽകി ഒരു ടേം കൂടി അനുവദിച്ചത്. അദ്ദേഹത്തിന് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്. പാർട്ടി ഒറ്റക്കെട്ടായുള്ള തീരുമാനമെന്നാണ് ഡി രാജയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിൽ എത്തി.

കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതിനാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് സ്വയം ഒഴിഞ്ഞു. 2019ലെ പാർട്ടി കോൺഗ്രസിൽ അടുത്തിടെ അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ഒഴിഞ്ഞതിനെത്തുടർന്നാണ് ഡി രാജ പാർട്ടി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തത്. തുടർന്ന് 2022ലെ വിജയവാഡ സമ്മേളനത്തിലും അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറിയായി തുടരുകയായിരുന്നു. ചണ്ഡീഗഡ് സമ്മേളനത്തിൽ ഡി രാജ ഒഴിയുമെന്നാണ് കരുതിയതെങ്കിലും അദ്ദേഹത്തിന് ഒരു ടേം കൂടി അനുവദിക്കുകയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ ദളിത് നേതാവാണ് ഡി രാജ. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ ചിത്താത്ത് ഗ്രാമത്തിൽ ദുരൈ സാമി – നായകം ദമ്പതികളുടെ മകനായാണു ജനനം. സിപിഐ ദേശീയ നിർവാഹക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ആരംഭിക്കുന്നത്. 2007ലും 2013ലും തമിഴ്നാട്ടിൽനിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പാർലമെന്റിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. മലയാളിയായ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയാണ് ഭാര്യ.

 

Leave A Comment