പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

  • Home-FINAL
  • India
  • പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ


പുതുനഗരം (പാലക്കാട്) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. സിപിഎം പുതുനഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജിയെ (40) ആണ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജഴ്‌സി വാങ്ങാൻ കടയിലെത്തിയ പത്താം ക്ലാസുകാരനെ ഷാജി സ്വകാര്യഭാഗം കാണിക്കുകയും കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്‌തെന്നാണു കേസ്. കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

Leave A Comment