പുരസ്‌കാരം തറയിൽവച്ച് ശ്രേയസ് അയ്യർ; മേശയിൽ വച്ച് രോഹിത്, ആരാധകരുടെ മനസ് നിറച്ച കാഴ്ച

  • Home-FINAL
  • India
  • പുരസ്‌കാരം തറയിൽവച്ച് ശ്രേയസ് അയ്യർ; മേശയിൽ വച്ച് രോഹിത്, ആരാധകരുടെ മനസ് നിറച്ച കാഴ്ച

പുരസ്‌കാരം തറയിൽവച്ച് ശ്രേയസ് അയ്യർ; മേശയിൽ വച്ച് രോഹിത്, ആരാധകരുടെ മനസ് നിറച്ച കാഴ്ച


മുംബൈ: അപൂർവമായ ഒരു കാഴ്ചയുടെ കൗതുകത്തിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ. ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്കു കിട്ടിയ മൊമന്റോ തറയിൽനിന്ന് എടുത്ത് മേശയിൽവയ്ക്കുന്ന സൂപ്പർ താരം രോഹിത് ശർമയുടെ വീഡിയോ ആണ് കായിക പ്രേമികളുടെ മനസിൽ ഇടം പിടിച്ചത്. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്‌കാര വേദിയിലെ ദൃശ്യങ്ങളാണിത്. രോഹിത് ശർമയും ഭാര്യ ഋതികയും മുംബൈയിൽ നടന്ന പുരസ്‌കാരദാനച്ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പുറകിലായിരുന്നു രോഹിത്. സിയറ്റ് ജിയോസ്റ്റാർ പുരസ്‌കാരം സ്വീകരിച്ച ശേഷം വേദി വിട്ട ശ്രേയസ് അയ്യർ മൊമന്റോ തറയിൽവച്ച ശേഷം കസേരയിൽ ഇരിക്കുകയായിരുന്നു. ഇതു കണ്ട രോഹിത് ശർമ മൊമന്റോ എടുത്ത് പിന്നിലുള്ള മേശയിൽ വയ്ക്കുകയായിരുന്നു. പുരസ്‌കാരങ്ങളുടെ വിലയെന്തെന്ന് രോഹിതിന് നന്നായി അറിയാമെന്നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ആരാധകർ പറയുന്നത്.

Leave A Comment