ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം സ്ഫോടനം; 13 മരണം. അതിജാഗ്രത

  • Home-FINAL
  • India
  • ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം സ്ഫോടനം; 13 മരണം. അതിജാഗ്രത

ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം സ്ഫോടനം; 13 മരണം. അതിജാഗ്രത


ന്യൂഡൽഹി : ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്‌ഫോടനം. തിങ്കളാഴ്ച വൈകീട്ട് 6.50 ദടെയാണ് നിറുത്തിയിട്ട ഐ 20കാർ പൊട്ടിത്തെറിച്ചത്. തിരക്കേറിയ മേഖലയായ മെട്രോ സ്‌റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിലായിരുന്നു സ്‌ഫോടനം നടന്നത്. 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 20 ഓളം പേർക്ക് ഗുരുതര പരിക്കേറ്റു.സ്ഥലത്തെ നാലോളം കാറുകൾക്കും തീപിടിച്ചു. ഗുരുതരസാഹചര്യമെന്നാണ് ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. പ്രദേശത്ത് പരിഭ്രാന്തിയാണ്. പ്രദേശവാസികളെ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയാണ്.
സ്‌ഫോടനത്തെ തുടർന്ന് വാഹനത്തിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.. കനത്ത പുക ഉയരുകയും ചെയ്തു.പൊലീസ് സംഘങ്ങളും അഗ്‌നിശമനാ സേനാംഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പൊലീസ് സംഭവസ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കി. ആഭ്യന്തര മന്ത്രി അമിത്ഷാ സ്ഥലത്ത് സന്ദർശനം നടത്തി. രാജ്യമെങ്ങും കനത്ത ജാഗ്രത തുടരുകയാണ്. ഹരിയാന സ്വദേശികളായ രണ്ട് ഡോക്ടർമാർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന സൂചനയുണ്ട്. ഇവർ കസ്റ്റഡിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

Leave A Comment