വിമാന നിരക്കുകൾ നിരീക്ഷിക്കാൻ കേന്ദ്രം, ദീപാവലിക്ക് കൂടുതൽ സർവീസുകൾ; വിമാനനിരക്കിലെ കൊള്ള തടയും

  • Home-FINAL
  • India
  • വിമാന നിരക്കുകൾ നിരീക്ഷിക്കാൻ കേന്ദ്രം, ദീപാവലിക്ക് കൂടുതൽ സർവീസുകൾ; വിമാനനിരക്കിലെ കൊള്ള തടയും

വിമാന നിരക്കുകൾ നിരീക്ഷിക്കാൻ കേന്ദ്രം, ദീപാവലിക്ക് കൂടുതൽ സർവീസുകൾ; വിമാനനിരക്കിലെ കൊള്ള തടയും


ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും തിരക്കേറിയ യാത്രാ സീസണിൽ ടിക്കറ്റ് നിരക്ക് കൊള്ള തടയാൻ വ്യോമയാന മന്ത്രാലയം. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത്, സർവീസുകൾ വർദ്ധിപ്പിക്കാനും ന്യായമായ നിരക്ക് ഈടാക്കാനും ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാന യാത്രാനിരക്കുകൾ നിരീക്ഷിക്കുകയും പ്രത്യേകിച്ച് ഉത്സവ സീസണിൽ നിരക്കുകൾ കൂട്ടിയാൽ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡിജിസിഎ മുൻകൈയെടുത്ത് ഈ വിഷയം വിമാന കമ്പനികളുമായി ചർച്ച നടത്തി. ഉത്സവ സീസണിൽ അധിക സർവീസുകൾ ഏർപ്പെടുത്താൻ വിമാന കമ്പനികൾ സമ്മതിച്ചതായും ഡിജിസിഎ അറിയിച്ചു.

ഒക്ടോബർ, നവംബർ മാസങ്ങളിലായി നൂറുകണക്കിന് അധിക സർവീസുകൾ നടത്തും. ഇൻഡിഗോ, 42 സെക്ടറുകളിലായി ഏകദേശം 730 അധിക സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 20 റൂട്ടുകളിലായി ഏകദേശം 486 അധിക സർവീസുകൾ നടത്തും. സ്പൈസ് ജെറ്റ് 38 സെക്ടറുകളിലായി 546 അധിക സർവീസുകൾ നടത്തും.

Leave A Comment