ഇത് വെറും ട്രെയിലർ’; ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, ഭീഷണിയുമായി ഗോൾഡി ബ്രാർ സംഘം

  • Home-FINAL
  • India
  • ഇത് വെറും ട്രെയിലർ’; ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, ഭീഷണിയുമായി ഗോൾഡി ബ്രാർ സംഘം

ഇത് വെറും ട്രെയിലർ’; ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, ഭീഷണിയുമായി ഗോൾഡി ബ്രാർ സംഘം


ന്യൂഡൽഹി നടി ദിഷാ പഠാണിയുടെ ഉത്തർപ്രദേശിലെ വീടിനുനേരെ വെടിവെപ്പ്. വെള്ളിയാഴ്ച പുലർച്ചെ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ സംഘത്തിലെ ഒരംഗം ഏറ്റെടുത്തു. ‘ദൈവങ്ങളേയും സനാതന ധർമത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഈ വെടിവെപ്പ് ഒരു ട്രെയിലർ മാത്രമാണ്. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിച്ചാൽ അവരെ വീട്ടിൽ നിന്ന് ജീവനോടെ പുറത്തുപോകാൻ അനുവദിക്കില്ല’, സംഘാംഗമായ വീരേന്ദ്ര ചരൺ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിനെ ദിഷാ പഠാണി അപമാനിച്ചുവെന്നും പോസ്റ്റിൽ ആരോപിക്കുന്നു. ‘ഈ സന്ദേശം ദിഷയ്‌ക്കെതിരേ മാത്രമല്ല. മറിച്ച്, അവരുമായി ബന്ധപ്പെട്ട എല്ലാ സിനിമാക്കാർക്കും ഉള്ളതാണ്. ഭാവിയിൽ ആരെങ്കിലും ഇത്തരം അനാദരവ് കാണിച്ചാൽ, അവർ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകുക’, ഇയാൾ കൂട്ടിച്ചേർത്തു.

സംഭവത്തിൽ, ദിഷയുടെ പിതാവ് ജഗദീഷ് പഠാണി പോലീസിൽ പരാതി നൽകി. നേരത്തെ, ഗുരുഗ്രാമിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായിരുന്നു എൽവിഷ് യാദവിന്റെ വീടിന് നേരെ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം വെടിയുതിർത്ത് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.

Leave A Comment