ഇനി വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും; പുതിയ പരിഷ്‌കരണവുമായി ടെലികോം വകുപ്പ്‌

  • Home-FINAL
  • India
  • ഇനി വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും; പുതിയ പരിഷ്‌കരണവുമായി ടെലികോം വകുപ്പ്‌

ഇനി വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും; പുതിയ പരിഷ്‌കരണവുമായി ടെലികോം വകുപ്പ്‌


ന്യൂഡൽഹി: ഫോണിൽ വിളിക്കുന്നയാളുടെ ശരിയായ പേര് സ്‌ക്രീനിൽ തെളിയുന്ന പുതിയ സംവിധാനം ഉടൻ നടപ്പിലാകും. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും അധികം വൈകാതെ വരും. ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് ഇതിനായി നിർദ്ദേശം നൽകി. ഇൻകമിങ് കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ മൊബൈൽ നമ്പർ (CLI) മാത്രം കാണിക്കുന്ന നിലവിലെ രീതിക്ക് പകരമായാണ് CNAP വരുന്നത്. നിലവിൽ, ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകളാണ് കോളറിന്റെ പേര് കാണിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, സ്നാപ് വഴി, സിം കണക്ഷൻ എടുക്കുമ്പോൾ നൽകിയ കെവൈസി രേഖകളിലെ, സർക്കാർ അംഗീകരിച്ച പേര് ആയിരിക്കും മൊബൈലിൽ തെളിഞ്ഞ് വരിക. ഇത് സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ ഒരു പരിധി വരെ തടയാൻ സഹായിക്കും.

Leave A Comment