എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി

  • Home-FINAL
  • India
  • എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി

എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി


വിശാഖപട്ടണം : സി.ഐ.ടി.യു (CITU) ദേശീയ ജനറൽ സെക്രട്ടറി പദവിയിലേക്ക് മുതിർന്ന നേതാവ് എളമരം കരീം. വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘടനയുടെ പതിനേഴാമത് അഖിലേന്ത്യാ സമ്മേളനമാണ് എളമരം കരീമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സി.ഐ.ടി.യുവിന്റെ ദേശീയ തലപ്പത്തെത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. ബംഗാളിൽ നിന്നുള്ള സുദീപ് ദത്തയാണ് പ്രസിഡൻ്റ്. നിലവിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായ എളമരം കരീം ദേശീയ തലത്തിലേക്ക് മാറുന്നതോടെ ഒഴിവു വരുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സി.പി.ഐ.എം മുന്‍ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നിയമിതനാകും.

Leave A Comment