”പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ട്, രോഹിത്തുമായുള്ള ബന്ധത്തിൽ ഒരു മാറ്റവുമില്ല”- ഗിൽ

  • Home-FINAL
  • Sports
  • ”പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ട്, രോഹിത്തുമായുള്ള ബന്ധത്തിൽ ഒരു മാറ്റവുമില്ല”- ഗിൽ

”പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ട്, രോഹിത്തുമായുള്ള ബന്ധത്തിൽ ഒരു മാറ്റവുമില്ല”- ഗിൽ


ന്യൂഡൽഹി: രോഹിത് ശർമയുമായുള്ള ബന്ധത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗിൽ.രോഹിത് ശർമയിൽനിന്നും വിരാട് കോലിയിൽനിന്നും ആവശ്യമുള്ളപ്പോഴെല്ലാം നിർദേശങ്ങൾ തേടാറുണ്ട്.

‘പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ട്. പക്ഷേ, രോഹിത്തുമായുള്ള എന്റെ ബന്ധത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും ചോദിക്കണമെന്ന് തോന്നുമ്പോഴെല്ലാം അദ്ദേഹത്തോട് ചോദിക്കാം. കോലിയുമായും രോഹിത്തുമായും എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. നിർദേശങ്ങൾ നൽകാൻ അവർ ഒരിക്കലും മടിക്കാറില്ല’, ഗിൽ പറഞ്ഞു.

Leave A Comment