ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണം; അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ബി​ജെ​പി എം​പി

  • Home-FINAL
  • India
  • ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണം; അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ബി​ജെ​പി എം​പി

ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണം; അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ബി​ജെ​പി എം​പി


ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ ക​ത്ത് അ​യച്ചു. ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ പാ​ണ്ഡ​വ​രു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്നു ഇ​ന്ദ്ര​പ്ര​സ്ഥ. പാ​ണ്ഡ​വ​രു​ടെ പ്ര​തി​മ​ക​ൾ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്നും ഖ​ണ്ഡേ​വാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച മു​ൻ​പ് വി​ശ്വ ഹി​ന്ദു പ​രി​ഷ​തും (വി​എ​ച്ച്പി) ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഡ​ൽ​ഹി സാം​സ്കാ​രി​ക മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നു. ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണ​മെ​ന്നു മാ​ത്ര​മ​ല്ല, ഇ​ന്ദി​രാ ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൻ്റെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം എ​ന്നാ​ക്ക​ണം, ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻറെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നു മാ​റ്റ​ണം, ഷാ​ജ​ഹാ​ൻ​ബാ​ദ് ഡെ​വ​ല​പ്മെ​ൻറ് ബോ​ർ​ഡ് ഇ​ന്ദ്ര​പ്ര​സ്ഥ ഡെ​വ​ല​പ്മെ​ൻറ് ബോ​ർ​ഡ് എ​ന്നാ​ക്കി പേ​രു​മാ​റ്റ​ണ​മെ​ന്നും വി​എ​ച്ച്പി ആ​വ​ശ്യ​പ്പെട്ടു.

Leave A Comment