തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയുടെ പരാക്രമം; വെടിയുതിർത്ത് പോലീസ്

  • Home-FINAL
  • India
  • തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയുടെ പരാക്രമം; വെടിയുതിർത്ത് പോലീസ്

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയുടെ പരാക്രമം; വെടിയുതിർത്ത് പോലീസ്


തിരുവനന്തപുരം: ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാൻ ശ്രമിച്ചപ്പോൾ പ്രതിരോധമെന്ന നിലയിലാണ് പ്രതി കൈരി കിരണിനെതിരെ പൊലീസ് വെടിയുതിർത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
കാപ്പാ കേസിൽ നാടുകടത്തിയ പ്രതിയാണ് കൈരി കിരൺ. കാപ്പ ലംഘിച്ച് കൈരി കിരൺ വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.കരുതൽ തടങ്കലിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഈ സാഹചര്യത്തിലാണ് എസ്എച്ച്ഒ സർവീസ് റിവോൾവർ ഉപയോഗിച്ച് പ്രതിയെ വെടിവച്ചത്. എന്നാൽ ഈ സമയത്ത് ഓടിമാറിയതിനാൽ വെടിയേറ്റില്ല. പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.

Leave A Comment