റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി, കരൂരിലെത്താൻ വിജയ്ക്ക് അനുമതിയില്ല, ആസൂത്രിത അട്ടിമറിയെന്ന് വിജയ്, അല്ലെന്ന് എതിർപക്ഷം

  • Home-FINAL
  • India
  • റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി, കരൂരിലെത്താൻ വിജയ്ക്ക് അനുമതിയില്ല, ആസൂത്രിത അട്ടിമറിയെന്ന് വിജയ്, അല്ലെന്ന് എതിർപക്ഷം

റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി, കരൂരിലെത്താൻ വിജയ്ക്ക് അനുമതിയില്ല, ആസൂത്രിത അട്ടിമറിയെന്ന് വിജയ്, അല്ലെന്ന് എതിർപക്ഷം


കരൂർ :തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് നടത്തിയ റാലിക്കിടെ ആൾക്കൂട്ടദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. അപകടമുണ്ടായ ഉടനെ തന്നെ ചെന്നൈയിലേക്ക് എത്തിയ വിജയ് കരൂരിലേക്ക് പോകാൻ അനുമതി തേടിയെങ്കിലും പൊലീസ് നൽകിയില്ല. അതേ സമയം അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റെ ജനറൽ സെക്രട്ടറി എൻ.ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

ആസൂത്രിത അട്ടിമറിയാണ് നടന്നതെന്നാണ് വിജയ് പക്ഷത്തിന്റെ ആരോപണം, അതേ സമയം അശ്രദ്ധയും സുരക്ഷാക്കുറവും കാരണമുള്ള മനുഷ്യ നിർമ്മിത ദുരന്തമായാണ് വിജയ് യുടെ എതിരാളികൾ ആക്ഷേപിക്കുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദുരന്തത്തിനിരയായവർ 20 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്കു 2 ലക്ഷം രൂപ നൽകും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. തമിഴ്‌നാട് സർക്കാർ കഴിഞ്ഞദിവസം യഥാക്രമം 10 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും വീതം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കായി മൊത്തം ഒരു കോടി രൂപ നൽകുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ബിജെപിയും പ്രഖ്യാപിച്ചു.

Leave A Comment