വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ച് അമിത് ഷാ, സംസാരിക്കാൻ താത്പര്യമില്ലെന്ന് താരം

  • Home-FINAL
  • India
  • വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ച് അമിത് ഷാ, സംസാരിക്കാൻ താത്പര്യമില്ലെന്ന് താരം

വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ച് അമിത് ഷാ, സംസാരിക്കാൻ താത്പര്യമില്ലെന്ന് താരം


ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതായി സൂചന. ദുരന്തത്തിന് പിറ്റേന്നാണ് അമിത് ഷായുടെ ഓഫീസ് വിജയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചത്. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് അറിയിച്ചു. വിജയുടെ പിതാവ് ചന്ദ്രശേഖർ വഴിയും സിനിമാ മേഖലയിലെ ചില പ്രമുഖർ മുഖേനെയുമാണ് ബന്ധപ്പെട്ടത്. അതേസമയം വിജയ്യുടെ സംസ്ഥാന പര്യടനം താത്കാലികമായി മാറ്റിവച്ചു. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങൾ മാറ്റിയെന്ന് ടി.വി.കെ സെക്രട്ടേറിയറ്റ് അറിയിച്ചു. അടുത്ത പൊതുയോഗങ്ങളെ കുറിച്ചുള്ള അറിയിപ്പ് പിന്നീട് നൽകും. അതിനിടെ കരൂരിലെ പരിപാടിയുടെ മുഴുവൻ വീഡിയോ ഫുട്ടേജുകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് . ടി.വി.കെ നേതാക്കൾക്ക് പൊലീസ് നോട്ടീസയച്ചു. ജോയിന്റ് സെക്രട്ടറി നിർമ്മൽ കുമാറിനാണ് നോട്ടീസ് അയച്ചത്.

Leave A Comment