കൊഹ്‌ലി വിരമിക്കുന്നുവോ? ആശങ്ക പങ്കിട്ട് ആരാധകർ

  • Home-FINAL
  • Sports
  • കൊഹ്‌ലി വിരമിക്കുന്നുവോ? ആശങ്ക പങ്കിട്ട് ആരാധകർ

കൊഹ്‌ലി വിരമിക്കുന്നുവോ? ആശങ്ക പങ്കിട്ട് ആരാധകർ


അഡലെയ്ഡ്: ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ മുൻ നായകൻ വിരാട് കൊഹ്ലി വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തം. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ കൊഹ്ലി ഓസീസിനെതിരായ രണ്ട് ഏകദിന മത്സരങ്ങളിലും ഡക്കായിരുന്നു.

പെർത്തിൽ എട്ട് പന്തുകളിൽ നിന്ന് പൂജ്യവും. തന്റെ ഇഷ്ട ഗ്രൗണ്ടായ അഡലെയ്ഡ് ഓവലിൽ നാല് പന്തുകളിൽ നിന്ന് പൂജ്യവും നേടിയോടെയാണ് ഈ വാർത്തകൾ വ്യാപിച്ചത്. ഈ പരമ്പരയിൽ 12 പന്തുകൾ നേരിട്ട താരം ഒരു റൺ പോലും ഇനിയും നേടിയിട്ടില്ല.

2027 ഏകദിന ലോകകപ്പിൽ കളിക്കുവാനുള്ള ആഗ്രഹം പരോക്ഷമായി കൊഹ്ലി സൂചന നൽകി. നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് വിരാട് കൊഹ്ലി ഇന്ത്യക്കായി കളിക്കുന്നത്. 2024ൽ ട്വന്റി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച താരം ഈ വർഷം ആദ്യം ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞിരുന്നു. അടുത്ത ഏകദിന ലോകകപ്പിൽ പോയിട്ട് അടുത്ത ഒരു പരമ്പരയിൽ കൂടി സൂപ്പർതാരത്തെ ഇന്ത്യൻ ജേഴ്സിയിൽ കാണാൻ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകർ.

Leave A Comment