”മുകളിൽ ആരുമില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്, അഗ്‌നിരക്ഷാസേനയുടെ കയ്യിൽ ഉപകരണങ്ങളില്ല”: വേദനയോടെ പൂജയുടെ കുടുംബം

  • Home-FINAL
  • India
  • ”മുകളിൽ ആരുമില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്, അഗ്‌നിരക്ഷാസേനയുടെ കയ്യിൽ ഉപകരണങ്ങളില്ല”: വേദനയോടെ പൂജയുടെ കുടുംബം

”മുകളിൽ ആരുമില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്, അഗ്‌നിരക്ഷാസേനയുടെ കയ്യിൽ ഉപകരണങ്ങളില്ല”: വേദനയോടെ പൂജയുടെ കുടുംബം


മുംബൈ: ”തീ ആളിയപ്പോൾ കുഞ്ഞിനെ കെട്ടിപ്പിടിച്ചാണ് അവർ കിടന്നത്, പക്ഷേ, ആരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല”. ഇന്നലെ മുംബയിലെ ഫ്‌ളാറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളി യുവതി പൂജയുടെ സഹോദരൻ ജീവൻ രാജൻ ഇതു പറയുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വാതിൽ തുറക്കാനുള്ള ഉപകരണങ്ങൾ പോലും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പാർപ്പിട സമുച്ചയത്തിലെ 12-ാം നിലയിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം ആൽത്തറമൂട് നന്ദനത്തിൽ രാജൻ-വിജയ ദമ്പതികളുടെ മകൾ പൂജ (39), ഭർത്താവ് ചെന്നൈ സ്വദേശി സുന്ദർ ബാലകൃഷ്ണൻ(42) മകൾ വേദിക (6) എന്നിവരും തൊട്ടടുത്ത ഫ്‌ലാറ്റിലെ കമല ജെയിനുമാണ് (84) മരിച്ചത്. 12-ാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്.

Leave A Comment