ന്യൂഡൽഹി: നഴ്സസിങ് വിദ്യാർഥികളുടെ യഥാർഥ സർട്ടിഫിക്കറ്റുകൾ നഴ്‌സിങ് സ്ഥാപനങ്ങൾ പിടിച്ചു വെച്ചാൽ കർശന നടപടി. നടപടിയെടുക്കാൻ ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന് നിർദേശം നൽകിയതായി ആൻ്റോ ആൻ്റണി എം.പിയെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.
നഴ്സിങ് പ്രവേശനസമയത്തും സർവീസ് ബോണ്ടിന്റെപേരിലും യഥാർഥ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ആന്റോ ആൻ്റണി മന്ത്രിക്ക് നിവേദനം നൽകിയത്.
സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതിനെതിരേ കർശനനടപടി സ്വീകരിക്കുമെന്നറിയിച്ച് ജനുവരി 27-ന് സർവകലാശാലാ വൈസ്ചാൻസലർമാർക്കും സംസ്ഥാന നഴ്‌സിങ് കൗൺസിൽ രജിസ്ട്രാർമാർക്കും നഴ്‌സിങ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

