മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിൽ ‘സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം കുറയ്‌ക്കും

  • Home-FINAL
  • India
  • മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിൽ ‘സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം കുറയ്‌ക്കും

മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിൽ ‘സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം കുറയ്‌ക്കും


ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം വെട്ടിക്കുറയ്‌ക്കാൻ തെലങ്കാന സർക്കാർ. ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. മക്കൾക്കെതിരെ പ്രായമായ മാതാപിതാക്കൾ നൽകുന്ന പരാതികൾ ഗൗരവമുള്ള വിഷയമായി കണക്കാക്കണമെന്നും ശമ്പളത്തിന്റെ 10 ശതമാനം നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പറഞ്ഞു.
വൈകല്യമുള്ളവർക്ക് റിട്രോഫിറ്റ് ചെയ്ത മോട്ടോറൈസ്ഡ് വാഹനങ്ങൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മുച്ചക്ക്ര വാഹനങ്ങൾ, ബാറ്ററി വീൽചെയറുകൾ, ലാപ്‌ടോപ്പുകൾ, ശ്രവണസഹായികൾ, മൊബൈൽ ഫോണുകൾ, മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയുടെ സൗജന്യ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതിക്കായി സർക്കാർ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കായി ‘പ്രാണം’ എന്ന ഡേകെയർ സെന്ററുകളും സർക്കാർ സ്ഥാപിക്കുന്നുണ്ട്. 2026-2027 ലെ ബജറ്റ് നിർദ്ദേശങ്ങളിൽ പുതിയ ആരോഗ്യ സംരക്ഷണ നയം അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Leave A Comment