മുംബയ്: വിമാനാപകടത്തിൽ മരണമടഞ്ഞ എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ ഭാര്യ സുനേത്ര പുതിയ ഉപമുഖ്യമന്ത്രി. മകൻ പാർത്ഥ് പവാർ രാജ്യസഭാ എംപിയാകും.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽ നിന്ന് പാർഥ് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ മരിച്ചത്. എൻസിപിയുടെ നിയമസഭാകക്ഷി നേതാവായി ഇന്നുതന്നെ സുനേത്രയെ തിരഞ്ഞെടുക്കുമെന്നും വൈകിട്ട് അഞ്ചുമണിയോടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് വിവരം. നിയമസഭാംഗത്വം നേടുന്നതിന്റെ ഭാഗമായി അജിത് പവാർ എംഎൽഎ ആയിരുന്ന ബാരാമതി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ എൻസിപിയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നും സൂചനയുണ്ട്.

