ലുങ്കി ഉടുത്തതിന് മലയാളിക്ക് ഡൽഹിയിൽ അധിക്ഷേപം; വംശീയ അധിക്ഷേപം രാജ്യത്തിന് അപമാനമെന്ന് സുപ്രീം കോടതി

  • Home-FINAL
  • India
  • ലുങ്കി ഉടുത്തതിന് മലയാളിക്ക് ഡൽഹിയിൽ അധിക്ഷേപം; വംശീയ അധിക്ഷേപം രാജ്യത്തിന് അപമാനമെന്ന് സുപ്രീം കോടതി

ലുങ്കി ഉടുത്തതിന് മലയാളിക്ക് ഡൽഹിയിൽ അധിക്ഷേപം; വംശീയ അധിക്ഷേപം രാജ്യത്തിന് അപമാനമെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസ്‌കാരത്തിന്റെയും വംശീയതയുടെയും പേരിൽ ആളുകളെ അപമാനിക്കുന്നതിലാണ് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചത്. ലുങ്കി ഉടുത്തതിന് ഡൽഹിയിൽ ഒരു മലയാളി അധിക്ഷേപിക്കപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചാണ് രാജ്യത്തെ പരമോന്നത കോടതി ആശങ്കപ്പെട്ടത്. നാനാത്വത്തിലെ ഏകത്വം എന്നതിൽ അഭിമാനിക്കുന്ന ഒരു രാജ്യത്ത് ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

മതത്തിന്റെ പേരിലും വർഗത്തിന്റെ പേരിലും സംസ്‌കാരത്തിന്റെ പേരിലും വംശീയതയുടെ പേരിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാന ഗവൺമെന്റുകൾ പ്രധാന്യത്തോടെ പരിഗണിക്കണമെന്നും കോടതി ഓർമിപ്പിച്ചു. ജസ്റ്റിസ് സഞജയ് കുമാർ, അലോക് ആരാഥെ എന്നിവർ 2015 ലെ ഒരു പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ഇതു പറഞ്ഞത്.

Leave A Comment