തൊണ്ടിമുതൽ തിരിമറിക്കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

  • Home-FINAL
  • crime
  • തൊണ്ടിമുതൽ തിരിമറിക്കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

തൊണ്ടിമുതൽ തിരിമറിക്കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്


തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ആന്റണി രാജു എംഎൽഎയ്ക്ക് മൂന്ന് വർഷം തടവ്. വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷവും തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷവുമാണ് ശിക്ഷ. കോടതി തടവുശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിന്റെ എംഎൽഎ സ്ഥാനം നഷ്ടപ്പെടും. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
409,120 ബി, 420, 201,193, 34, 217, 465 എന്നീ നിർണായകമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്നത്.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.

Leave A Comment