പീഡനത്തിന് ഇരയാക്കിയത് രണ്ട് മാസം; 17കാരിയെ കർണാടകയിൽ നിന്ന് രക്ഷപ്പെടുത്തി പൊലീസ്

  • Home-FINAL
  • India
  • പീഡനത്തിന് ഇരയാക്കിയത് രണ്ട് മാസം; 17കാരിയെ കർണാടകയിൽ നിന്ന് രക്ഷപ്പെടുത്തി പൊലീസ്

പീഡനത്തിന് ഇരയാക്കിയത് രണ്ട് മാസം; 17കാരിയെ കർണാടകയിൽ നിന്ന് രക്ഷപ്പെടുത്തി പൊലീസ്


ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ഉഭാവോൺ ഗ്രാമത്തിൽ നിന്ന് തട്ടികൊണ്ട് പോയ 17 വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. കർണാടകയിലേക്ക് കടത്തപ്പെട്ട പെൺകുട്ടി രണ്ട് മാസത്തോളം ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ പ്രതിയെ ജയിലിലേയ്ക്ക് മാറ്റി.

ഓഗസ്റ്റ് 14 ന് രാത്രിലാണ് പെൺകുട്ടിയെ കാണാതാകുന്നത്. ഗ്രാമത്തിൽ തന്നെയുള്ള ഒരു 20 വയസ്സുകാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് പ്രേരിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം സെപ്റ്റംബർ 11 ന് കേസ് രജിസ്റ്റർ ചെയ്തു.

ചൊവ്വാഴ്ച, ബിൽത്ര റോഡ്വേസിന് സമീപത്തുനിന്നാണ് പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതി തന്നെ കർണാടകയിലേക്ക് തട്ടികൊണ്ടുപോയി രണ്ട് മാസത്തോളം ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലിസ് വ്യക്തമാക്കി. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് മേൽ കേസെടുത്തത്.

 

Leave A Comment