ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡിക്ക് കേന്ദ്രസർക്കാർ അനുമതി

  • Home-FINAL
  • India
  • ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡിക്ക് കേന്ദ്രസർക്കാർ അനുമതി

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡിക്ക് കേന്ദ്രസർക്കാർ അനുമതി


കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് ഇ.ഡി എത്തുന്നു.കേസ് രജിസ്റ്റർ ചെയ്യാൻ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യൂണിറ്റിന് കേന്ദ്രം അനുമതി നൽകിയതായാണ് റിപ്പോർട്ട്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനയിൽ കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ഇഡി ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് ഇഡി സമാന്തരമായി അന്വേഷണം നടത്തുന്നതിനെ മുൻപ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എതിർത്തിരുന്നു. വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി ഇ.ഡിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്.

Leave A Comment