ന്യൂഡൽഹി :
സൈബർ സുരക്ഷാ ആപ്ലിക്കേഷനായ ‘സഞ്ചാർ സാഥി’ മൊബൈൽ ഫോണു കളിൽ നിർബന്ധമാക്കണ മെന്ന നിർ ദേശം, വ്യാപക പ്രതിഷേധത്തെ തുടർന്ന് ടെലികോം മന്ത്രാലയം പിൻ വലിച്ചു.
‘സഞ്ചാർ സാഥി ആപ്പ് പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണമുയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേ ധിച്ചിരുന്നു. ഈ ആപ്പ് ഉൾ പ്പെടുത്തി മാത്രമേ പുതിയ ഫോണുകൾ ഇറക്കാവൂ എന്ന നിർദേശത്തോട് സ്മാർ ട്ട് ഫോൺ നിർമാതാക്കളായ ആപ്പിളും സാംസങ്ങും എതിർപ്പുയർത്തുകയും ചെയ്തു. പ്രതിഷേധം കനത്ത തോടെ, ടെലികോം മന്ത്രി ജോതിരാദിത്യ സിന്ധ്യ നിർദേശം പിൻവ ലിച്ചതായി വ്യക്തമാക്കി. എന്നാൽ, “സഞ്ചാർ സാഥി ആപ്പ് സ്റ്റോറുകളിൽ ലഭ്യമായിരിക്കും. ആവശ്യക്കാർക്ക് ഡൗൺ ലോഡ് ചെയ്യാം. ബുധനാഴ്ച രാവിലെ പാർലമെന്റിലെ ശൂന്യവേ ളയിൽത്തന്നെ പ്രതിപക്ഷ എംപിമാർ ആപ്പ് ഇൻ സ്റ്റോൾ ചെയ്യാനുള്ള നിർ ദേശത്തിനെതിരേ രംഗ
ത്തെത്തി. മൊബൈലിൽ നിർമാണവേളയിൽ സ്ഥാ പിക്കാൻ നിർദേശിക്കപ്പെ ട്ട ആപ്പ്, സർക്കാർ പറ യുംപോലെ പിന്നീട് മാ
റ്റാൻ കഴിയില്ലെന്ന്
കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
ഇതിനകംതന്നെ 1.4 കോടി ഡൗൺലോഡുകളുണ്ടാ യിട്ടുണ്ടെന്നും സഞ്ചാർ സാഥി’യുടെ വർധിച്ചുവരു ന്ന സ്വീകാര്യത കണക്കിലെ ടുത്താണ് ഫോണുകളിൽ അത് ഇൻസ്റ്റാൾ ചെയ്തിരി ക്കണമെന്ന നിർദേശം നിർബന്ധമാക്കാത്തതെന്നും മന്ത്രാലയം പറഞ്ഞു. അത് ഫോണിൽ നിലനിർത്തുന്ന തും നീക്കുന്നതും വ്യക്തിക ളുടെ ഇഷ്ടമാണെന്നും മന്ത്രി സിന്ധ്യ പറഞ്ഞു. ആപ്പിലൂ ടെ ചാരവൃത്തി സാധ്യമല്ലെ ന്നും മന്ത്രി പറഞ്ഞു.

