ന്യൂഡൽഹി സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ്‌ഐആർ) എന്യൂമറേഷൻ ഫോം ഓൺലൈനായി നൽകാനുള്ള സംവിധാനം തുടങ്ങി. പ്രവാസികളടക്കം സ്ഥലത്തില്ലാത്തവർക്ക് ഈ സൗകര്യം ഉപയോഗിക്കാം. നവംബർ നാലിന് എന്യൂമറേഷൻ ആരംഭിച്ചെങ്കിലും ഓൺലൈൻ സംവിധാനം തുടങ്ങിയിരുന്നില്ല. മൊബൈൽ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈനായി ഫോം നൽകാൻ കഴിയൂ. മൊബൈൽ നമ്പർ ബന്ധിപ്പിക്കാൻ ‘ഫോം 8’ ഉപയോഗിക്കണം. പ്രവാസി വോട്ടർമാരായി റജിസ്റ്റർ ചെയ്തവർക്ക് ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
ഓൺലൈൻ നടപടിക്രമം ഇങ്ങനെ: voters.eci.gov.in വെബ്‌സൈറ്റിൽ വലതുവശത്ത് എസ്‌ഐആർ 2026ന് താഴയുള്ള ‘Fill Enumeration Form’ തുറക്കുക. വോട്ടർ ഐഡിയും മൊബൈലിലെത്തുന്ന ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. എൻആർഐ വോട്ടർമാർ ‘ഇന്ത്യൻ ഓവർസീസ് ഇലക്ടർ’ തിരഞ്ഞടുക്കുക.
ന്മ ഹോം പേജിൽ നിന്ന് വീണ്ടും ‘Fill Enumeration Form’ ഓപ്ഷനെടുക്കുക.
ന്മ സംസ്ഥാനം തിരഞ്ഞെടുത്ത് വീണ്ടും വോട്ടർ ഐഡി നമ്പർ നൽകുന്നതോടെ നിങ്ങളുടെ പേര്, ബൂത്ത്, സീരിയൽ നമ്പർ തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ കാണാം.
ന്മ ഓൺലൈൻ അപേക്ഷയ്ക്ക് ആധാറിലെ പേരും വോട്ടർ ഐഡിയിലെ പേരും ഒന്നായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ബിഎൽഒ വഴി ഫോം നേരിട്ട് നൽകണം.
ന്മ താഴെ മൊബൈൽ നമ്പർ നൽകി ഒടിപിയും കൊടുക്കുന്നതോടെ നിങ്ങളുടെ പേരും ചിത്രവുമുള്ള എന്യൂമറേഷൻ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താൽ മതി.

