”ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതം കൊലപാതകത്തിന് പിന്നിൽ അറസ്റ്റിലായവർ, മരണം വിഷബാധ, ചികിത്സ വൈകിപ്പിച്ചു”

  • Home-FINAL
  • India
  • ”ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതം കൊലപാതകത്തിന് പിന്നിൽ അറസ്റ്റിലായവർ, മരണം വിഷബാധ, ചികിത്സ വൈകിപ്പിച്ചു”

”ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതം കൊലപാതകത്തിന് പിന്നിൽ അറസ്റ്റിലായവർ, മരണം വിഷബാധ, ചികിത്സ വൈകിപ്പിച്ചു”


ഗുവഹാത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതമാണെന്ന് വെളിപ്പെടുത്തി ദൃക്‌സാക്ഷിയും സുബീന്റെ ബാൻഡിലെ അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമി. കൊലപാതകത്തിനു പിന്നിൽ സുബീന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വിഷബാധയും ചികിത്സ നൽകാൻ വൈകിപ്പിച്ചതുമാണു മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ. വിദേശരാജ്യം തിരഞ്ഞെടുത്തതു കൊലപാതകത്തെ അപകടമരണമാക്കാനാണെന്നും ഗോസ്വാമി വ്യക്തമാക്കുന്നു.

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പുരിൽ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19 നാണു മരിച്ചത്. അന്ന് വൈകിട്ട് സുബീൻ കടലിൽ നീന്തുമ്പോൾ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഗോസ്വാമിയെയും ഗായിക അമൃത്പ്രവ മഹന്തയെയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഇവരുടെ റിമാൻഡ് റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ സംബന്ധിച്ച വിവരങ്ങളുണ്ട്. മുങ്ങിമരണമാണെന്നാണ് സുബീന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ, സുബീൻ നീന്തൽ വിദഗ്ധനാണെന്നും അതിനാൽ മുങ്ങിമരണത്തിനു സാധ്യതയില്ലെന്നുമാണ് ഗോസ്വാമി തറപ്പിച്ചു പറയുന്നത്.

സിംഗപ്പുരിൽവച്ച് ഇവർക്കൊപ്പമുണ്ടായിരുന്ന സിദ്ധാർഥ് ശർമയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നെന്ന് ഗോസ്വാമി പറയുന്നു. സുബിനും സംഘവും സഞ്ചരിച്ചിരുന്ന യാട്ടിന്റെ നിയന്ത്രണം ഇയാൾ ബലമായി ഏറ്റെടുത്തു. അപകടമുണ്ടായി സുബീന്റെ വായിലൂടെയും മൂക്കിലൂടെയും നുര വന്നപ്പോൾ സഹായിക്കുന്നതിനു പകരം ‘ജബോ ദേ, ജബോ ദേ’ (അയാളെ പോകാൻ അനുവദിക്കൂ) എന്നു നിലവിളിച്ച് ശർമ തടസ്സമുണ്ടാക്കി. അടിയന്തര വൈദ്യസഹായം നൽകേണ്ടതിനു പകരം, ആസിഡ് റിഫ്‌ളക്‌സ് എന്ന് പറഞ്ഞ് ഗുരുതര ലക്ഷണങ്ങളെ നിസ്സാരമാക്കിയെന്നും ഗോസ്വാമി പറഞ്ഞു.

Leave A Comment