20 വർഷത്തെ ജയിൽവാസം കഴിഞ്ഞു ; ബലിപെരുന്നാൾ ദിനത്തിൽ ജൻമ നാട്ടിലെത്തി അബ്ദുൾ റഹീം
കോഴിക്കോട്: 20 വർഷത്തെ ജയിൽ വാസത്തിനുശേഷം ജൻമ നാട് കണ്ട് അബ്‌ദുൾ റഹീം. കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്‌ദുൾ റഹീം ബലിപെരുന്നാൾ ദിനത്തിലാണ് ജന്മനാട്ടിലെത്തിയത്. പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. നിറകണ്ണുകളോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ റഹീമിനെ കാത്ത് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുണ്ടായിരുന്നു. ഇവർക്കൊപ്പം ആക്ഷൻ കൗൺസിൽ അംഗങ്ങളും ബോബി ചെമ്മണ്ണൂരും ചേർന്നാണ് റഹീമിനെ സ്വീകരിച്ചത്. ഇക്കഴിഞ്ഞ 19നാണ് റഹീമിന്റെ 20 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയായത്. 2006 നവംബറിലാണ് […]
