accident

അങ്കമാലി അപകടം: പ്രതി സിറിയക് പിടിയിൽ, അറസ്റ്റ് ചെയ്തത് വാഗമണ്ണിൽ നിന്നും

കൊച്ചി: അങ്കമാലിയിൽ ജാസ്‌ലിയ ജോൺസൻറെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി ഡോ. സിറിയക് പി. ജോൺ പിടിയിൽ. വാഗമണ്ണിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ അങ്കമാലി പോലീസിനു കൈമാറും. സിറിയകിൻറെ പിതാവ് ജോർജ് മാത്യുവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോർജിനെ അറസ്റ്റ് ചെയ്തത്. കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലായിരുന്നു. അപകടം നടന്ന ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് […]
Read More

കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. ഫാറൂഖ്‌ കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്. പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് നിന്നും ഫറോക്കിലേക്ക്‌ പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയുമാണ് ഇടിച്ചത്. കൂട്ടിയിടിച്ചത്. കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ അഗ്നിരക്ഷാ സേന […]
Read More

മറ്റന്നാൾ വിദേശത്ത് പോകാനിരുന്ന യുവാവ് ബൈക്ക്‌ റോഡരികിലെ കുഴിയിൽ വീണ് മരിച്ചു

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്സ് ബെന്നിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്. അപകടം നടന്ന ഉടനെ ജെയ്സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾക്ക് മുൻപു കലുങ്ക് നിർമാണത്തിനായി റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കുകയോ […]
Read More

ബംഗളൂരുവിൽ കാർ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി: മലയാളി അടക്കം 7 മരണം

ബംഗളൂരു∙ ഹൊസ്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു. മരിച്ചവരിൽ 6 കാർ യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനുമുണ്ട്‌. കാറിൽ യാത്ര ചെയ്ത യെലഹങ്ക ആർവി കോളജിലെ പിയു വിദ്യാർഥികളായ മലയാളി അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17), ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്. സാറ്റലൈറ്റ് ടൗൺ റിങ് […]
Read More

എളമക്കര അപകടത്തിൽ വമ്പൻ ട്വിസ്റ്റ്; കേസിൽ വഴിത്തിരിവായത് പുതിയ ദൃശ്യങ്ങൾ

കൊച്ചി: എളമക്കരയിൽ ഭവൻസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദീക്ഷിത അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത മാറി. വിദ്യാർത്ഥിനിയെ കാർ ഇടിച്ചുതെറിപ്പിച്ചുവെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, റോഡരികിൽ നിർത്തിയിട്ട ഈക്കോ വാനിന്റെ വാതിൽ അശ്രദ്ധമായി തുറന്നതാണ് അപകടത്തിന് കാരണമായതെന്നാണ്‌ പുറത്തുവന്നത്‌. പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അപകടത്തിനു പിന്നിലെ യഥാർത്ഥ വസ്തുത തിരിച്ചറിഞ്ഞത്. വാൻ ഓടിച്ചിരുന്ന സുഭാഷ് നഗർ സ്വദേശി രാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 15ന് വൈകിട്ടുണ്ടായ അപകടത്തിൽ പുതുക്കലവട്ടം അമ്പലത്തിനു സമീപം ഹാലിഫാക്സ് എൻക്ലേവ് തൃത്വത്തിൽ പ്രശാന്ത് […]
Read More

കോഴിക്കോട് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലത്ത് പുലർച്ച കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറിയുടെ ഡ്രൈവറുമാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ സംഭവസ്ഥലത്ത് […]
Read More

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി; 3 പൊലീസുകാർക്കും 2 പ്രതികൾക്കും പരിക്ക്

പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്ക്. ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോയിപ്രം പൊലീസ് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. പത്തനംതിട്ട അടൂർ നഗരത്തിൽ വെച്ച് കെഎസ്ആർടിസി ബസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം മറ്റൊരു ബസ്സിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ പൊലീസിനും പ്രതികൾക്കുമുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് […]
Read More

അബുദാബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്നു കുട്ടികളടക്കം നാലു മലയാളികൾ മരിച്ചു

അബുദാബി: അബുദാബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ സഹായി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.അബ്ദുല്‍ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്.അബുദാബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. […]
Read More

വന്ദേഭാരത് ട്രെയിൻ ഓട്ടോയിലിടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് ആർപിഎഫ്

തിരുവനന്തപുരം: വർക്കലയ്‌ക്കടുത്ത് അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു.കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധി പൊലീസ് കസ്റ്റഡിയിലാണ്. പ്ളാറ്റ്‌ഫോം ഭാഗത്തുകൂടി ഓടിവന്ന ഓട്ടോറിക്ഷ ട്രാക്കിലേയ്ക്ക് വീണതാണെന്നാണ് വിവരം. ഓട്ടോറിക്ഷ ട്രാക്കിൽ കിടക്കുന്നതുകണ്ട ട്രെയിൻ എമർജൻസി ബ്രേക്കിട്ടാണ് നിർത്തിയത്. പ്ളാറ്റ്‌ഫോമിന്റെ പകുതിയോളം ദൂരം ട്രെയിൻ ഓട്ടോയെ വലിച്ചുകൊണ്ടുപോവുകയും ചെയ്തു. റെയിൽവെ ട്രാക്കിൽ എങ്ങനെ ഓട്ടോ വന്നു എന്ന് വ്യക്തമല്ല. ഡ്രൈവർ സുധി മദ്യലഹരിയിലായിരുന്നു. ഇയാൾ […]
Read More

വൈക്കത്ത് കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു, കൊട്ടാരക്കരയിലെ യുവഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് കെ.വി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലുളള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമൽ സൂരജാണ് (33) മരിച്ചത്. ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞുകിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്‌നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോയതായിരുന്നു അമൽ. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിൽ അമലിനെകൂടാതെ വേറെയാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അമലിന്റെ മൃതദേഹം വൈക്കം […]
Read More