വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിൻ്റെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു; 8 മലയാളികൾ മരിച്ചു
പാലക്കാട്: പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രയ്‌ക്ക് പോയ അധ്യാപകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു. അഞ്ചു പേർക്കു പരുക്കുണ്ട്. ഇന്നു വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ 12 അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു അപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം കൊണ്ടൈ ആയു വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് […]

