മരിച്ചത് പാങ്ങ് സ്‌കൂളിലെ അധ്യാപകർ; നൊമ്പരമായി വിനോദ യാത്രാ സംഘം അയച്ച ചിത്രം
മലപ്പുറം: വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചത് മലപ്പുറത്തെ പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിൽനിന്നുള്ള അധ്യാപകരും ജീവനക്കാരും. വിനോദയാത്രാസംഘം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികൾ കേട്ടത്. അപകടത്തിൽ ഒൻപതുപേർ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീർക്കടലായി. സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പോയതെന്നാണ് പറയുന്നത്. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവർ. അതിരപ്പിള്ളി […]
