accident

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, സുഹൃത്തിനായി തെരച്ചിൽ തുടരുന്നു

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കല്ലറക്കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്‌സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നബീലിനായി തെരച്ചിൽ തുടരുന്നു. നബീലും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. അജീപ് -സരീന ദമ്പതികളുടെ ഏക മകനാണ് അജ്‌സൽ അജി. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികൾക്ക് ലഭിച്ച കുട്ടിയാണ് അജ്‌സൽ. സംഘമായി കൂട്ടുകാർ ഒന്നിച്ച് ഇവിടേക്ക് എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ഫോട്ടോയും റീലുകളുമെടുക്കാനായിട്ടായിരുന്നു കുട്ടികളെത്തിയത്. ഒരു വിദ്യാർത്ഥി കാൽവഴുതി ഒഴുക്കിൽപ്പെട്ടു. മറ്റേയാൾ രക്ഷിക്കാൻ […]
Read More

മകളുടെ മരണാനന്തരച്ചടങ്ങിനു പന്തൽപ്പണിസാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞു; അമ്മ മരിച്ചു

പാനൂർ (കണ്ണൂർ) മകളുടെ 41ാം ചരമദിനച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞ് അമ്മ മരിച്ചു. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോർത്ത് എൽപി സ്‌കൂളിനു സമീപം കുണ്ടൻചാലിൽ ജാനുവാണ് (85) മരിച്ചത്. മുറ്റത്തു തുണി അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്കാണു ലോറി മറിഞ്ഞു ീണത്. കാൻസർ ബാധിച്ചു മരിച്ച പുഷ്പയുടെ മരണാനന്തരച്ചടങ്ങ് ഇന്നായിരുന്നു. മക്കളും കൊച്ചുമക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. വാടകസാധനങ്ങളുമായി എത്തിയ മിനിലോറി വീടിനു സമീപം തിട്ടയിൽ നിർത്തി, സ്‌കൂട്ടർ അരികിലേക്കു മാറ്റാൻ ഡ്രൈവർ ലോറിയിൽ നിന്നും ങ്ങിയപ്പോൾ […]
Read More

ബ്രേക്കിന് പകരം യുവാവ് ചവിട്ടിയത് ആക്സിലേറ്ററിൽ; തിരുവനന്തപുരത്തെ അപകടത്തിൽ നാലുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗതയിലെത്തിയ കാർ പാഞ്ഞുകയറിയ അപകടത്തിൽ നാലുപേരുടെ നില അതീവഗുരുതരം. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണു നാഥാണ് കാറോടിച്ചിരുന്നത്. വാഹനത്തിന് യന്ത്ര തകരാറൊന്നുമില്ലന്നാണ് ആർടിഒ അജിത് കുമാർ പറഞ്ഞത്. ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകട കാരണം. യുവാവിന്റെ ലൈസൻസ് പരിശോധിക്കേണ്ടതുണ്ടെന്നും ആർടിഒ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറിയതിന് പിന്നാലെ കാർ നിർത്തിയിട്ട ഓട്ടോയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില […]
Read More