ഭാര്യ പിണങ്ങിപ്പോയി, മകൾക്കുനേരെ ആസിഡാക്രമണം; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവ് അറസ്റ്റിൽ, സഹോദരന്റെ മകൾക്കും ഗുരുതരപരിക്ക്
കാസർകോട്: ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം തീർക്കാൻ മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് അറസ്റ്റിലായി. കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെസി മനോജാണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ സഹോദരന്റെ പത്തുവയസുള്ള മകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട മനോജിനുവേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണ് മനോജ്. ഭാര്യയും മകളും ഇയാളിൽ നിന്ന് കുറച്ചുകാലമായി പിണങ്ങിക്കഴിയുകയായിരുന്നു. […]
