അദാനിഗ്രൂപ്പ് ഇത്ര ധൈര്യം കാണിച്ചത് എങ്ങനെ? പിണറായി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്സി ഓഹരികൈമാറ്റം സർക്കാരിൻറെ അറിവോടെ എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എങ്ങനെയാണ് സംസ്ഥാന സർക്കാരിൻറെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രം ആലോചിക്കാൻ കഴിയുന്ന കാര്യത്തിൽ അദാനിക്കമ്പനിക്ക് ഇത്ര ധൈര്യത്തിൽ കാര്യങ്ങൾ നീക്കാൻ കഴിഞ്ഞത്. അവിടെയാണ് വ്യക്തത വരേണ്ടതാണെന്ന് പിണറായി പ്രതികരിച്ചു. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കുകയാണെങ്കിൽ സർക്കാരിനെ മുൻകൂറായി അറിയിക്കണമെന്നാണ് ചട്ടം. അദാനിയുടെ നിയമവിരുദ്ധ നീക്കത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അദാനി പോർട്ട് […]
