അടൂരിന്റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം. ഫിലിം കോൺക്ലേവിൽ അടൂരിന്റെ വിവാദപരാമർശത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അടൂരിന്റെ പ്രസംഗം മുഴുവനും പരിശോധിച്ചാൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ നിലനിൽക്കില്ലെന്നാണ് നിയമോപദേശം. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് അടൂരിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നൽകിയത്. വനിതാ സംവിധായകർക്കും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംവിധായകർക്കുമെതിരെ അടൂർ അധിക്ഷേപ പരാമർശം നടത്തിയതെന്നായിരുന്നു പരാതി. പ്രസംഗത്തിലൂടെ അടൂർ എസ് സി, എസ് […]

