സ്ഫോടനത്തിൽ പിതാവ് നഷ്ടമായി, ആശ്രയിക്കാൻ ആരുമില്ല, വിമാനത്തിന്റെ ടയറിൽ കയറി പുറപ്പെട്ടത് എങ്ങോട്ടേക്കെങ്കിലും രക്ഷിക്കാൻ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും പുറപ്പെട്ട വിമാനത്തിന്റെ ടയറിൽ കയറിയിരുന്ന് യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ പതിമൂന്നുകാരന്റെ വാർത്തകൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആ ബാലന്റെ സങ്കടകഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. അനധികൃതമായി കുടിയേറിയതിനെ തുടർന്ന് ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട ഈ കുട്ടി വീണ്ടും ഇറാനിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് വഴിതെറ്റി ഇന്ത്യയിലെത്തിയത്. ഇറാനിലേക്കുള്ള ഫ്ളെറ്റെന്ന് തെറ്റിദ്ധരിച്ച് കെ.എ.എം എയർ സർവീസ് നടത്തുന്ന ആർക്യു4401ന്റെ എയർബസിന്റെ ലാൻഡിങ് ഗിയർ കാബനിലേക്ക് കുട്ടി കയറിക്കൂടിയത്. അതിസാഹസികയാത്രയ്ക്ക് അഫ്ഗാൻ ബാലനെ പ്രേരിപ്പിച്ചത് ദുരിതജീവിതമാണെന്നാണ് പുറത്തുവരുന്ന വിവരം. […]

