വാഹനവ്യൂഹവും അകമ്പടിയുമില്ലാതെ പിണറായി വിജയൻ തിരുവനന്തപുരത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർച്ചയ്‌ക്ക് ശേഷം പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് പിണറായി കണ്ണൂർ വിമാനത്താവളത്തിനുള്ളിലേക്ക് എത്തിയത്. ‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് കണ്ണൂരിൽ മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മിണ്ടിയില്ല. തിരുവനന്തപുരത്ത് സിഎം, സിഎം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചെങ്കിലും മുഖ്യമന്ത്രി വാഹനത്തില്‍ കയറി പോകുകയായിരുന്നു. സുരക്ഷാ വാഹനവ്യൂഹത്തിന്റെ അകമ്പടിയൊന്നുമില്ലാതെ, എകെജി സെന്ററില്‍നിന്നു വന്ന സ്വകാര്യ വാഹനത്തില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് മുഖ്യമന്ത്രി വിമാനത്താവളത്തില്‍നിന്നു ക്ലിഫ് […]
