‘അന്നും ഇന്നും എന്നും ഞാൻ കോൺഗ്രസ് പ്രവർത്തകയായിരിക്കും’; അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് മഞ്ജു
പാലക്കാട്: അഗളി പഞ്ചായത്തിൽ കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎം പിന്തുണയോടെ പ്രസിഡന്റായ മഞ്ജു രാജിവച്ചു. എന്നും താൻ കോൺഗ്രസ് പ്രവർത്തകയായിരിക്കും. ‘അന്നും ഇന്നും എന്നും ഞാൻ കോൺഗ്രസ് പ്രവർത്തകയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ എൽഡിഎഫ് അംഗങ്ങൾ എനിക്ക് പിന്തുണ നൽകുക മാത്രമാണ് ചെയ്തത്. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ഈ പിന്തുണ സ്വീകരിക്കാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല. അതിനാൽ ഞാൻ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണ്’- മഞ്ജു പറഞ്ഞു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച മഞ്ജു എൽഡിഎഫിന്റെ പഞ്ചായത്ത് […]
