aims kerala

കേരളത്തിൽ എയിംസ് അടുത്ത സാമ്പത്തിക വർഷം?; സൂചന നൽകി കേന്ദ്രം

തിരുവനന്തപുരം∙ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള ശുപാർശ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ (പിഎംഎസ്എസ്‌വൈ) ഉൾപ്പെടുത്തുമെന്ന്‌ സൂചന. കേരളത്തിലെ എയിംസിന് തത്വത്തിൽ അംഗീകാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം, ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് 2026-27 സാമ്പത്തിക വർഷത്തെ പിഎംഎസ്എസ്‌വൈയിൽ പദ്ധതി നിർദേശം മുന്നോട്ടുവയ്ക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടതെന്ന് വിവരവാവകാശ മറുപടിയിൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലെ എയിംസ് സംബന്ധിച്ച് ഒരു ബജറ്റിലും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എയിംസ് അനുവദിക്കുന്നതു സംബന്ധിച്ച് ബിജെപിയും മറ്റു […]
Read More