അഹമ്മദാബാദ് വിമാനദുരന്തം, റിപ്പോർട്ടുകൾക്കെതിരെ പൈലറ്റുമാരുടെ സംഘടന
അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്ത യുഎസ് മാധ്യമം ‘വാൾ സ്ട്രീറ്റ് ജേണലി’നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനുമെതിരേ നിയമനടപടിയുമായി പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (എഫ്ഐപി). എയർ ഇന്ത്യ. അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്ന റിപ്പോർട്ടുകൾക്കെതിരെയാണ് നടപടി. ഈ റിപ്പോർട്ടിൽ കാരണമെന്ന തെളിവൊന്നുമില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. പ്രത്യേക ഉദ്ദേശംവെച്ചുള്ളതും സ്ഥിരീകരണമില്ലാത്തതുമായ വാർത്ത പ്രസിദ്ധീകരിച്ച ഈ മാധ്യമ സ്ഥാപനങ്ങൾ ഔദ്യോഗികമായി മാപ്പുപറയണമെന്നും എഫ്ഐപി ആവശ്യപ്പെട്ടു. പ്രത്യേകിച്ചും സംഭവത്തെക്കുറിച്ച് അന്വേഷണം […]

