എയർ ഇന്ത്യ എഐ-171 അപകടം; ഇന്ധന സ്വിച്ചിൽ തകരാറില്ലെന്ന്
അഹമ്മദാബാദ്: 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ AI-171 വിമാന അപകടവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകൾ ലഭിച്ചു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിങ് സംവിധാനത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി സിവിൽ വ്യോമയാന സഹമന്ത്രി മുരളിധർ മൊഹോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിന്റെ യഥാർത്ഥ നിർമ്മാതാക്കൾ നടത്തിയ നൂതന പരിശോധനകളിൽ ഇന്ധന നിയന്ത്രണ സ്വിച്ചിലോ അതിന്റെ ലോക്കിങ് സംവിധാനത്തിലോ യാതൊരു തകരാറും കണ്ടെത്താനായില്ലെന്ന് […]
