air india

ഇന്ധന സർചാർജുമായി എയർ ഇന്ത്യയും; ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് 4661 രൂപ കൂടും

ന്യൂഡൽഹി: ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് എയർ ഇന്ത്യയും എയർഇന്ത്യ എക്‌സ്‌പ്രസും ഇന്ധന സർചാർജ് ചുമത്തി. ഇതോടെ അഭ്യന്തര ടിക്കറ്റുകൾക്ക് 299 മുതൽ 899 രൂപ വരെ വർദ്ധിക്കും. അന്താരാഷ്‌ട്ര യാത്രയ്‌ക്ക് 2000 മുതൽ 26,000 രൂപ വരെയാകും വർദ്ധന. അഭ്യന്തര റൂട്ടുകളിലെ സർചാർജ് ഇന്ന് രാവിലെ ഒമ്പത് മുതൽ നിലവിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ റൂട്ടുകളിൽ 10 മുതൽ ബാധകമാകും. നേരത്തെ എടുത്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമല്ല. എന്നാൽ ബുക്കു ചെയ്‌ത ടിക്കറ്റുകളിൽ […]
Read More

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാൻഡിങ്ങിനിടെ നോസ് ഗിയർ തകർന്നു; അത്ഭുത രക്ഷപ്പെടൽ

ന്യൂഡൽഹി: നൂറിലധികം യാത്രക്കാരുമായി തായ്‌ലൻഡിൽ ഇറങ്ങുകയായിരുന്ന എയ‌ർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൻ്റെ നോസ് ഗിയർ തകർന്നു. വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ഹൈദരാബാദിൽ നിന്നും തായ്‌ലൻഡിലേക്ക് പോയ എയ‌ർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവെയാണ് അപകടം. പൈലറ്റിന്റെ മനസാന്നിദ്ധ്യത്തോടെയുള്ള പ്രവർത്തിയാണ് വിമാനദുരന്തം ഒഴിവാക്കിയത്. സംഭവത്തെ തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിൽ വൈകിട്ട് ആറ് മണിവരെ റൺവെ അടച്ചെന്ന് അധികൃതർ അറിയിച്ചു. ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിൽ 133 യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാ […]
Read More

പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകുന്നുവെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും കമ്പനി അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്‍മാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ‌ എംബസിയുടെ […]
Read More

30 ബോയിങ് വിമാനങ്ങൾ കൂടി വാങ്ങാൻ എയർ ഇന്ത്യ

ന്യൂഡൽഹി :ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 30 അധിക ബോയിങ് വിമാനങ്ങൾ കൂടി വാങ്ങാൻ ഓർഡർ നൽകി. ഇതിൽ 20 ബോയിങ് 737-8 വിമാനങ്ങളും 10 ബോയിങ് 737-10 വിമാനങ്ങളും ഉൾപ്പെടും. 2023-ൽ 220 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിരുന്നു. ഇതടക്കം എയർ ഇന്ത്യ ബോയിങിന് നൽകിയ ആകെ വിമാന ഓർഡർ 250 ആയി. അതേസമയം, ആഗോള വിപുലീകരണ ലക്ഷ്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ, നിലവിൽ ഓർഡർ ചെയ്തിരുന്ന 15 എയർബസ് A321neo വിമാനങ്ങളെ […]
Read More

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി

ന്യൂഡൽഹി:ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) അപൂർവ അപകടം. ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എയർബസ് A350-900 വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി എഞ്ചിന് കേടുപാടുകൾ സംഭവിച്ചു. 240 യാത്രക്കാരുമായി വ്യാഴാഴ്ച പുലർച്ചെ 3.13ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട AI101 വിമാനമാണ് അപകടത്തിൽപെട്ടത്. ഇറാന്റെ വ്യോമമേഖല അപ്രതീക്ഷിതമായി അടച്ചതിനെ തുടർന്ന് യാത്ര പുറപ്പെട്ട വിമാനം തിരിച്ച് ഡൽഹിയിലേക്ക് വരുകയായിരുന്നു. രാവിലെ 5.47ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എന്നാൽ ഇതിനിടെ എഞ്ചിനിൽ കാർഗോ കണ്ടെയ്നർ […]
Read More

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വിമാന സർവിസ് ; നാല് എയർ ഇന്ത്യ പൈലറ്റുമാർക്ക് ഷോകോസ്

ന്യൂഡൽഹി: സുരക്ഷാ വീഴ്ചയെ ത്തുടർന്ന് നാല് പൈലറ്റുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങളും വിമാനങ്ങളിലെ ഉപകരണ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഉൾപ്പെടെ ഒന്നിലധികം സുരക്ഷാ വീഴ്‌ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൈലറ്റുമാരായ നിഷാന്ത് തോലിയ, ഋഷി കുമാർ ബഡോലെ, അരുൺ മെഹ്‌റ, പ്രിയങ്ക് ബെയ്ൻസ്‌ല എന്നിവർക്കെതിരെയാണ് നടപടി. ഇവരുടെ പേരിൽ ഡിസംബർ 29ന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. ഔദ്യോഗിക രേഖകൾ പ്രകാരം ആവർത്തിച്ചുള്ള […]
Read More

സാ​ങ്കേതികതകരാർ: എ​യ​ർ ഇ​ന്ത്യ വി​മാ​നം​ ഭോ​പ്പാ​ലി​ൽ ഇറക്കി

ഭോ​പ്പാ​ൽ: ഡ​ൽ​ഹി​യി​ൽ നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം​ ഭോ​പ്പാ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്.ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. 172 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡി​ങ് ന​ട​ന്നു.വി​മാ​ന​ത്തി​ന്‍റെ കാ​ർ​ഗോ ഹോ​ൾ​ഡി​ൽ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗി​ന് വി​ട്ട​തെ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Read More

വിന്റർ ഷെഡ്യൂൾ, നിരവധി സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്, ആശങ്കയിൽ പ്രവാസികൾ

കൊച്ചി: വിന്റർ ഷെഡ്യൂളിൽ കുവൈത്തിൽ നിന്നും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളുമുൾപ്പെടെ റദ്ദാക്കിയ എയർ ഇന്ത്യ മറ്റു നിരവധി സർവീസുകളും വെട്ടിക്കുറച്ചു. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലുള്ള വിന്റർ ഷെഡ്യൂളിലാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്ന നീക്കം. കൂടുതലും മലബാറിൽ നിന്നുള്ള യാത്രക്കാരെയാണ് ഈ നടപടി ബാധിക്കുന്നത്. സമ്മർ ഷെഡ്യൂളിൽ ബഹ്‌റൈൻ, കുവൈത്ത്, അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, ജിദ്ദ, മസ്‌കത്ത്, ദമാം റൂട്ടുകളിൽ എയർ ഇന്ത്യയ്ക്ക് 96 സർവീസുകൾ ഉള്ളത് വിന്റർ ഷെഡ്യൂളിലെത്തുമ്പോൾ 54 […]
Read More