airlines

വിമാനം റൺവേയിലൂടെ നീങ്ങവെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ

ഡൽഹി: വിമാനം റൺവേയിലൂടെ നീങ്ങവെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. അകാസ എയര്‍ലൈന്‍സിന്റെ വാരാണസി-മുംബൈ ക്യുപി 1497 വിമാനത്തിലാണ് സംഭവം. ജോന്‍പുര്‍ സ്വദേശിയായ സുജിത് സിങ്ങാണ് പൊലീസ് കസ്റ്റഡിയിലായത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെട്ടപ്പോഴാണ്​ സംഭവം. സുജിത് സിങ്, വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കുകയും സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൗതുകം […]
Read More