airport

വിമാനം രാത്രി എട്ടരയ്ക്ക്, പറന്നത് വൈകീട്ട് നാലുമണിക്ക്, എയർപോർട്ടിലെത്തിയ യാത്രക്കാർ വെട്ടിലായി

കരിപ്പൂർ: സമയം മാറ്റി വിമാനം നാലരമണിക്കൂർ നേരത്തെ പറന്നു. ഈ വിവരം അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ബഹളം വച്ചു. ബാംഗ്‌ളൂരിലേക്ക് ഇന്നലെ രാത്രി എട്ടരയ്ക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്. സമയമാറ്റം അറിഞ്ഞില്ലെന്ന് യാത്രക്കാർ പറയുമ്പോൾ ഈ വിവരം അറിയിച്ചിരുന്നു എന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. ടിക്കറ്റ് തുക തിരിച്ച് നൽകാമെന്ന് പിന്നീട് കമ്പനി അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.
Read More

ഭീകരാക്രമണത്തിന് സാദ്ധ്യത; ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ

ന്യൂഡൽഹി: ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നൽകി. 2025 സെപ്തംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹ്യ വിരുദ്ധരായ ആളുകളിൽ നിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണിത്. വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, ഹെലിപ്പാഡുകൾ, ഫ്‌ളൈയിംഗ് സ്‌കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. ആഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച […]
Read More